കുമളി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ തേക്കടി ടൂറിസത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എല്ലാ സംരഭങ്ങളും പ്രതിസന്ധിയിലായി. തേക്കടിയിലെ പ്രധാന ആകർഷണമായ ബോട്ട് സവാരി ഉൾപ്പടെ വനംവകുപ്പിന്റെ എല്ലാ പരിപാടികളും നിർത്തിവച്ചു.അളില്ലാതായതോടെ ഹോംസ് റ്റേ ഉൾപ്പടെ എല്ലാ റിസോർട്ടുകളും താൽകാലികമായി അടച്ചു. വേതനം നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ ജീവനക്കാർ അവധിയിൽ പ്രവേശിക്കാൻ നിർദ്ദേച്ചിരിക്കുകയാണ്. ചിലർ ജോലി ഉപേക്ഷിച്ച് പോയി .സ്‌പൈസസ് പ്ലാന്റേഷൻ സ്ഥാപനങ്ങളും സ്‌പൈസസ്‌കുകളും അടച്ചു. ടൂറിസത്തെ ആശയിച്ച് പ്രവർത്തിക്കുന്ന നാടൻ കലാരൂപ പ്രദർശന സ്ഥാപനങ്ങൾ എല്ലാം തന്നെ നിശ്ചലമായി. കുമളിയുടെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന മൂന്നുറോളം ജീപ്പ് സവാരികൾ നിർത്തിവച്ചു.ഇതോടെ ഡൈവർമാരും ജീപ്പ് ഉമളും പ്രതിസന്ധിയിലായി. ഹോട്ടലുകളിലും കടകളിലും അളില്ലാതായി.കുമളി ടൗണിലെ വ്യാപാര എല്ലാ വ്യാപാര സ്ഥാപനങ്ങളും ആളോഴിഞ്ഞ നിലയിലാണ്.