തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ജൂബിലി വർഷത്തിന്റെ ഓർമ്മയ്ക്കായി വിശ്വാസ പരിശീലന ഹാൾ നിർമ്മാണത്തിന് തുടക്കമായി. രൂപതാ വികാരി ജനറാൾ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ ശില വെഞ്ചരിപ്പ് നിർവഹിച്ചു. പി.ജെ.ജോസഫ് എം.എൽ.എ, വികാരി ഫാ. ജോസഫ് മക്കോളിൽ, സഹവികാരി ഫാ. എമ്മാനുവൽ വെള്ളാംകുന്നേൽ, ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ, കൈക്കാരന്മാരായ അലൻ താന്നിക്കൽ, ജോർജ് തടത്തിൽ, ടി.ജെ. പീറ്റർ തറയിൽ എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം അവാർഡ് നേടിയ ഇടവകാംഗമായ ആനന്ദ് ജോജൻ നെടുങ്കല്ലേലിനെ അഭിനന്ദിച്ചു. ഒന്നാം നിലയിൽ 350 പേർക്കിരിക്കാവുന്ന ഹാളും സ്റ്റേജും, രണ്ടാം നിലയിൽ 600 പേർക്ക് ഇരിക്കാവുന്ന ആഡിറ്റോറിയവുമാണ് നിർമ്മിക്കുന്നത്.