മുട്ടം: മൂലമറ്റത്ത് നിന്ന് വന്ന കെ എസ് ആർ ടി സി ബസും പാലായിൽ നിന്ന് വന്ന സ്വകാര്യ ബസും മുട്ടം പഞ്ചായത്ത്‌ ഓഫീസിന് സമീപം കൂട്ടി മുട്ടി.ഇന്നലെ വൈകിട്ട് 4 നാണ്‌ സംഭവം. സംഭവത്തെ തുടർന്ന് കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്തിരുന്ന രണ്ട് വിദ്യാർത്ഥികളെ സാരമായ പരിക്കുകളോടെ മുട്ടത്തേയും പിന്നീട് തൊടുപുഴയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വകാര്യ ബസ് കെ എസ് ആർ ടി സി ബസിനെ മറികടക്കുമ്പോഴാണ് അപകടം.മുട്ടം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.