മുട്ടം: മുട്ടം വില്ലേജ് ഓഫീസ് പടിക്കൽ ബസ് സ്റ്റോപ്പ് അനുവദിച്ച് കളക്ടർ ഉത്തരവായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് ആക്ഷേപം. ശങ്കരപ്പള്ളിയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ് പടിക്കൽ ബസ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് മുട്ടം പഞ്ചായത്ത്‌ അധികൃതർ ഒരു വർഷം മുൻപ് ഇടുക്കി ആർ ടി ഒ ക്ക് അപേക്ഷ നൽകിയിരുന്നു. ഇതേ തുടർന്ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ തല ഗതാഗത ഉപദേശക സമിതിയിൽ വില്ലേജ് ഓഫീസ് പടിക്കൽ ബസ് സ്റ്റോപ്പ് അനുവദിക്കാനും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനും കഴിഞ്ഞ മേയ്‌ 31 ന് കളക്ടർ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. തൊടുപുഴ ജോയിന്റ് ആർ ടി ഒ യും ഇത് സംബന്ധിച്ച് ആർ ടി ഒ ക്ക് ശുപാർശ നൽകിയിരുന്നു.എന്നാൽ കളക്ടർ നിർദേശം നൽകി ഒരു വർഷം ആകാറായിട്ടും ഇത് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല.