മുട്ടം: യൂത്ത് ജോൺഗ്രസിന്റെ നേതൃത്വത്തിൽ മുട്ടത്ത് ക്ലീൻ വാഷ് ചലഞ്ച് നടത്തി.മുട്ടം പോസ്റ്റോഫീസിൽ പോസ്റ്റ്മാസ്റ്റർ കെ ബി വേണുഗോപാലിന് ഹാൻഡ് സാനിറ്റെസർ കൈമാറിക്കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പോസ്റ്റ്‌ ഓഫീസ് ജീവനക്കാരായ എ എസ് അബ്ദുൾകരീം, അജയ് കുമാർ എം ജി, ബാബു, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹാരിസ് എ എ, റെന്നി ചെറിയാൻ, രാഹുൽ ഏറംമ്പടം, നെവിൻ തോമസ്, സോണി വണ്ടനാനി എന്നിവർ പങ്കെടുത്തു.