കട്ടപ്പന: ബ്രെയ്ക്ക് ദി ചെയിൻ പരിപാടിയുടെ ഭാഗമായി കട്ടപ്പന ജനമൈത്രി പൊലീസ് സ്‌റ്റേഷനിലും കൈഴുകാൻ സൗകര്യമൊരുക്കി. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പൊലീസുകാർക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈഴുകാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. സ്‌റ്റേഷനിലെത്തുന്ന എല്ലാവരും ഉള്ളിൽ പ്രവേശിക്കുന്നതിനുമുമ്പ് കൈകൾ വൃത്തിയായി കഴുകി നാപ്കിൻ ഉപയോഗിച്ച് തുടയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. കട്ടപ്പന എസ്.ഐ സന്തോഷ് സജീവ്, എ.എസ്.ഐ. അബ്ദുൾ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.