ഇടുക്കി: ജില്ലയിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 374 ആയി. കൊറോണ സ്ഥിരീകരിച്ച യു.കെ. പൗരനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 24 പേരും ഇവരുമായി സമ്പർക്കം പുലർത്തിയ 231 പേരും നിരീക്ഷണത്തിലുണ്ട്. ഇതുകൂടാതെ ജില്ലയിലെ മറ്റിടങ്ങളിൽ നിന്നായി ഇന്ന് 28 പേരെ നിരീക്ഷണത്തിലാക്കി. ഇവരിൽ 22 പേരും വിദേശികളാണ്. ആരും ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലില്ല. ഇതുവരെ 27 പേരുടെ ശരീര സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ഫലം വന്ന 18 എണ്ണവും നെഗറ്റീവാണ്. ഇന്ന് ഒമ്പത് പേരുടെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.