തൊടുപുഴ: നഗരസഭയിലെ കുടിവെള്ളക്ഷാമം നേരിടുന്ന വാർഡുകളിൽ അടിയന്തരമായി കുടിവെള്ളമെത്തിക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. വേനൽ കടുത്തതോടെ നഗരസഭ അതിർത്തിയിലെ വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ജലവിതണ വകുപ്പിന്റെ കുടിവെള്ള വിതരണം കാര്യക്ഷമല്ലെന്ന ആക്ഷേപമുയർന്നതിനിടെ തുടർന്നാണ് നടപടി. അയ്യായിരം ലിറ്ററിന്റെ ടാങ്ക് വാങ്ങി നഗരസഭയുടെ വാഹനത്തിൽ കുടിവെള്ളക്ഷാമം നേരിടുന്ന വാർഡുകളിൽ നേരിട്ടെത്തിച്ച് കുടിവെള്ള വിതരണം നടത്താനാണ് പദ്ധതി. നഗരസഭയുടെ ആരോഗ്യവിഭാഗം കമ്മിറ്റിയെയും കുടിവെള്ളക്ഷാമം രൂക്ഷമായ വാർഡുകളിലെ മെമ്പർമാരെയും ഉൾപ്പെടുത്തിയുള്ള സമിതിയും ഇതിനായി രൂപികരിച്ചിട്ടുണ്ട്. കൂടാതെ ജല അതോറിട്ടിയുടെ വിവിധ വാർഡുകളിൽ പൊട്ടിക്കിടക്കുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കും. എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ കരാറെടുത്തയാൾ പിൻമാറിയതോടെ ഇയാൾക്ക് ശേഷം ഏറ്റവും കുറഞ്ഞ തുകയ്ക്ക് ക്വട്ടേഷൻ നൽകിയയാൾക്ക് കരാർ നൽകാനും തീരുമാനിച്ചു.