പീരുമേട് :കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ തപാൽ ഓഫീസുകളിലും പൊതു ജനങ്ങൾക്കും ജീവനക്കാർക്കും കൈ കഴുകാനുള്ള സൗകര്യം ഒരുക്കി. പീരുമേട് തപാൽ ഓഫീസിന്റെ മുമ്പിൽ പോസ്റ്റ് മാസ്റ്റർ കെ.വീണയുടെ നേതൃത്വത്തിൽ കൈകഴുകാനുള്ള സൗകര്യം ഒരുക്കി തപാൽ ജീവനക്കാർ കൊറോണ പ്രതിരോധം തീർത്തു. പ്രതിരോധത്തിന്റെ ഭാഗമായി ഓഫീസിലെ മുഴുവൻ ജീവനക്കാരും ജോലി സമയത്തു മുൻ കരുതലുകൾ സ്വീകരിക്കുമെന്ന് പോസ്റ്റ്മാസ്റ്റർ പറഞ്ഞു.