ഉടുമ്പന്നൂർ: പഞ്ചായത്തിൽ വിവിധ വസ്തുവകകളുടെ ലേലം 27ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. തട്ടക്കുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനോട് ചേർന്നുള്ള സ്ഥലം ചെറുകൂപ്പ് കൃഷി ചെയ്യുന്നതിനുള്ള അവകാശം, ചെപ്പുകുളം പി.എച്ച്.സി.യോട് ചേർന്നുള്ള സ്ഥലത്ത് ചെറുകൂപ്പ് കൃഷി ചെയ്യുന്നതിനുള്ള അവകാശം, പഞ്ചായത്ത് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള വർത്തമാന പത്രങ്ങൾ, പെരിങ്ങാശ്ശേരി, ചീനിക്കുഴി, ഉടുമ്പന്നൂർ കംഫർട്ട് സ്റ്റേഷനുകൾ നടത്തിപ്പ് അവകാശം എന്നിവയാണ് ലേലം ചെയ്യുന്നത്. ഫോൺ: 04862 272041.