jci

തൊടുപുഴ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് മാസ്‌ക്കുകളും സാനിറ്റൈസറും തൊടുപുഴ ജെ.സി.ഐ. ഗ്രാന്റിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ മായാ ദിനു ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ആർ. മനേഷിന് മാസ്‌ക്കുകളും സാനിറ്റൈസറും നൽകി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ഗ്രാന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടാപ്പാസ്, സെക്രട്ടറി മനു തോമസ്, പ്രോഗ്രാം ഡയറക്ടർ വിനോദ് കണ്ണോളി, മറ്റ് ജെ.സി.ഐ. അംഗങ്ങൾ കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവർ പങ്കെടുത്തു.