ഇടുക്കി: ജില്ലയിലെ പത്ത് റേഞ്ചുകളിലെ 43 ഗ്രൂപ്പുകളിൽപ്പെട്ട 237 കള്ളുഷാപ്പുകളുടെ ലേലം 23 രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. അന്നേ ദിവസം വിൽപ്പനയിൽ പോകാത്ത കള്ളുഷാപ്പുകൾ 24ന് വാർഷിക വാടക 50 ശതമാനം കുറച്ച് അതേ സ്ഥലത്ത് വിൽപ്പന നടത്തും. കൂടുതൽ വിവരങ്ങൾ തൊടുപുഴ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും ലഭിക്കും. വിൽപ്പന ഹാളിലും പരിസരത്തും കോവിഡ്19 രോഗബാധയോടനുബന്ധിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മുൻകരുതൽ നടപടകൾ സ്വീകരിക്കും. വിൽപ്പനയിൽ പങ്കെടുക്കാൻ എത്തുന്നവർ ആരോഗ്യ വകുപ്പ് നിഷ്‌ക്കർഷിച്ചിട്ടുള്ള സുരക്ഷാമുൻകരുതലുകൾ പാലിക്കേണ്ടതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.