തൊടുപുഴ : ജില്ലാ സ്റ്റേഷനറി ഓഫീസിലേക്ക് 2020 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31വരെയുള്ള കാലയളവിൽപാഴ്സൽ ആഫീസുകളിൽ നിന്നും എത്തിച്ചേരുന്ന സാധനങ്ങൾ ഏറ്റെടുത്ത് സ്റ്റോറിൽ അട്ടിയിടുക, കെട്ടുകളായും വീഞ്ഞപ്പെട്ടികളായും എത്തുന്ന സാധനങ്ങൾ പൊളിച്ച് അടുക്കുക, ലോറിയിൽ വരുന്ന സാധനങ്ങളുടെ കയറ്റിറക്ക് തുടങ്ങിയ ജോലികൾ കരാർ വ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്തുന്നതിന് മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് കവറിന് മുകളിൽ കയറ്റിറക്ക് കരാർ പുനർദർഘാസ് നമ്പർ 02/1920 എന്ന് രേഖപ്പെടുത്തണം. ദർഘാസുകൾ 24ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ജില്ലാ സ്റ്റേഷനറി ഓഫീസർ, ജില്ലാ സ്റ്റേഷനറി ഓഫീസ്, തൊടുപുഴ 685584 എന്ന വിലാസത്തിൽ ലഭിക്കണം. അന്നേ ദിവസം മൂന്നിന് ദർഘാസുകൾ തുറക്കും. വിവരങ്ങൾക്ക് ഫോൺ 04862 227912.