ഇടുക്കി: ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആയുർവ്വേദ സ്ഥാപനങ്ങളിൽ പ്രതിരോധ ക്ലിനിക്കുകൾ സജ്ജമായി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മുൻനിർത്തിയുള്ള ഔഷധങ്ങൾ എല്ലാ ആയുർവ്വേദ സ്ഥാപനങ്ങളിലും ലഭിക്കും. അന്തരീക്ഷം അണുവിമുക്തമാകുന്നതിനായി ഏറ്റവും ഗുണകരമായ ധൂപന ചൂർണ്ണങ്ങളും (പുകയ്ക്കുന്നതിനുള്ള മരുന്ന്) ജില്ലാ ആയുർവ്വേദാശുപത്രി തൊടുപുഴ, ജില്ലാ ആയുർവ്വേദാശുപത്രി (അനക്സ്) പാറേമാവ്, ഗവ. ആയുർവ്വേദാശുപത്രി കല്ലാർ എന്നീ ആയുർവ്വേദ ആശുപത്രികളിലും പഞ്ചായത്ത് തലത്തിലുള്ള ആയുർവ്വേദ ഡിസ്‌പെൻസറികളിലും ലഭിക്കുമെന്ന് ഡി.എം.ഒ ഡോ. കെ.പി ശുഭ അറിയിച്ചു.