മുട്ടം: തൊടുപുഴ നഗരസഭ വാച്ച്മാൻ മുട്ടം മാത്തപ്പാറ സ്വദേശി ഹരികുമാറിന്റെ (ബാബു ) ദേഹത്ത് ജീപ്പിടിച്ചു. ഇന്നലെ രാവിലെ 6 ന് തൊടുപുഴ ഗാന്ധി സ്ക്വയറിന് സമീപത്താണ് സംഭവം. ജോലിക്കിടെ രാവിലെ കടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോകവേയാണ് പുറകിലൂടെ വന്ന ജീപ്പ് ഹരികുമാറിന്റെ ദേഹത്ത് ഇടിച്ചത്. നിലത്ത് വീണ് സാരമായ പരിക്ക് പറ്റിയ ഹരികുമാറിനെ ജീപ്പിലുള്ളവർ ഉടൻ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ദ്ധ ചികിത്സക്കായി കോലഞ്ചേരിയിലുള്ള മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ജീപ്പിലുള്ളവർ തൊടുപുഴ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ കയറ്റാൻ വന്നവരാണ്.