pachadi
പച്ചടി എസ്.എൻ.എൽ.പി സ്‌കൂളിൽ ഹാൻഡ് സാനിറ്റൈസർ സൗജന്യ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിക്കുന്നു. സ്‌കൂൾ മാനേജർ സജി പറമ്പത്ത്, എ.ഇ.ഒ സുധീർബാബു, പ്രഥമാദ്ധ്യാപകൻ ബിജു പുളിക്കലേടത്ത് എന്നിവർ സമീപം

നെടുങ്കണ്ടം : കൊറോണ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈറസ് ബാധയെ തടയുന്നതിന് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ച് മാതൃകയാകുകയാണ് നെടുങ്കണ്ടം പച്ചടി എസ്.എൻ.എൽ.പി സ്‌കൂൾ. മുണ്ടിയെരുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. പ്രശാന്തിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ചിരിക്കുന്ന ഹാൻഡ് സാനിറ്റൈസർ പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനസുന്ദരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധീർബാബുവിന് നൽകി ഉദ്ഘാടനം ചെയ്തു.
ഹാൻഡ്സാനിറ്റൈസർ നിർമ്മിച്ച് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ, താലൂക്ക് - വില്ലേജ് ഓഫീസുകൾ തുടങ്ങിയ എല്ലാ ഗവൺമെന്റ് ആഫിസുകളിലും, വ്യാപാര സ്ഥാപനങ്ങളിലും സൗജന്യമായി വിതരണം ചെയ്തു.
സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ ബിജു, സ്‌കൂൾ മാനേജിംഗ് കമ്മറ്റി അംഗം രഘുനാഥൻ കുന്നിൽ അദ്ധ്യാപകരായ സാനിമോൾ മാത്യു, സുജാത എം.ആർ. സതീഷ് കെ.വി, പി.കെ ഏബിൾ, ആര്യ കെ.പി., ഷീജ, ദീപ്തി, ആര്യ, പി.ടി.എ പ്രസിഡന്റ് സുനിൽ, എസ്.എസ്.ജി മെമ്പർമാരായ അമൽ, മനു, അനിൽ തുടങ്ങിയവർ ക്ലീൻ ഹാൻഡ് കാമ്പയിനിൽ നേതൃത്വം വഹിച്ചു