മുട്ടം: ചാരായം വാറ്റുകേസിലെ പ്രതിക്ക് 3 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. വെള്ളിയാമറ്റം കൂവക്കണ്ടം വട്ടക്കുന്നേൽ രഘു (40) നെയാണ് സെഷൻസ് കോടതി ശിക്ഷിച്ചത്. വിടിന് സമീപം ചാരായം വാറ്റി വിൽപ്പന നടത്തി എന്നാണ് കേസ്. ചാരായം വാറ്റാനുള്ള ഉപകരണങ്ങളും പിടികൂടിയിരുന്നു.