ചെറുതോണി.കോവിഡ്‌രോഗ ബാധയുടെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾ ഏറെയും അടഞ്ഞു കിടക്കുന്നതിനാൽ വാടക ഇളവ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ജീനറ്റ്‌കോശി , സെക്രട്ടറി കെ ആർ സജീവ് എന്നിവർ ആവശ്യപ്പെട്ടു. ഒരു മാസമായി വ്യാപാരമേഖല പൂർണ്ണമായും സ്തംഭനാവസ്ഥയിലാണ്. സർക്കാർ നിർദ്ദേശ പ്രകാരം തീയറ്ററുകൾ, ജിംനേഷ്യം, ബ്യൂട്ടി പാർലറുകൾ തുടങ്ങിയ അടച്ചിട്ടിരിക്കുകയാണ്. ഇവയെല്ലാം വാടകയ്ക്ക് പ്രവർത്തിക്കുന്നവയാണ്. സർക്കാർ,അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവയുടെ കെട്ടിട മുറികളിലും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സർക്കാരിന്റെ എല്ലാ നടപടികളെയും സമിതി പിന്തുണയ്ക്കുന്നുണ്ട്. പ്രതിസന്ധിയിലായ വ്യാപാരികൾക്ക് വാടക ഇളവ് അനുവദിക്കാൻ കെട്ടിട ഉടമകൾ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.