മുട്ടം: കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായി പൊലീസ് അസോസിയേഷന്റെയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിൽ മുട്ടം സ്റ്റേഷനിൽ കൈ കഴുകാനുള്ള സൗകര്യം ഒരുക്കി.പൊതു ജനത്തിന് ഉപകാരപ്പെടുന്ന രീതിയിൽ സ്റ്റേഷന്റെ മുൻപിൽ റോഡരുകിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.കൈകഴുകൽ സംവിധാനത്തിന്റെ ഉദ്ഘാടനം എസ് ഐ ബൈജു പി ബാബു നിർവ്വഹിച്ചു.ജന മൈത്രി പി ആർ ഒ അബ്ദുൽ ഖാദർ, കെ പി എ എക്സികുട്ടീവ് അംഗം റഷീദ്‌ കെ യു, ബീറ്റ് ഓഫീസർമാരായ രാംകുമാർ, പ്രദീപ്, വനിത സിവിൽ പൊലീസ് ഓഫീസർ സൈനബ എന്നിവർ നേതൃത്വം നൽകി.