തൊ‌ടുപുഴ: ശബരി റെയിൽവേക്ക് സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലുകളുടെ ഫെഡറന്റെ കൺവീനർ ബാബു പോൾ എക്‌സ് എം. എൽ. എ. മുഖ്യമന്ത്രി ക്കും മന്ത്രി ജി. സുധാകരനും നിവേദനം നൽകി. എം പിയും, എം എൽ എമാരും, ആക്ഷൻ കൗൺസിൽ ഭാരവാഹികളും മാർച്ച് 10 ന് മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിന്റെ കോപ്പിയും, കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയൽ, പാർലമെന്റിൽ എം. പി. മാരായ ഡീൻ കുര്യാക്കോസിനും കൊടിക്കുന്നിൽ സുരേഷിനും ശബരി റെയിൽവേ നിർമ്മാണം സംബന്ധിച്ചു നൽകിയ മറുപടിയുടെ പത്രവാർത്ത കോപ്പികളും നിവേദനത്തോടൊപ്പം അയച്ചിട്ടുണ്ട്.