tree

ഇടവെട്ടി : ജില്ലയിലെ തന്നെ ഏറ്റവും വലിയ സ്വാഭാവിക ചിറയായ ഇടവെട്ടിച്ചിറയിൽ ഒരു വർഷം മുമ്പ് വെട്ടിയിട്ട തണൽ മരം നീക്കം ചെയ്യാത്തതിനാൽ തടികൾ ചീഞ്ഞ് വെള്ളം മലിനപ്പെടുന്നത് പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കുന്നു. പത്ത് അടിയിലേറെ വെള്ളം ഇപ്പോഴും നിറഞ്ഞു കിടക്കുന്ന ചിറയാണ് സമീപപ്രദേശത്തെ കിണറുകളിൽ വെള്ളം നില നിർത്തുന്നുന്നത് 'ഒരു പ്രദേശം മുഴുവൻ മര ശിഖരങ്ങൾ വിണ് ചീഞ്ഞ് തുടങ്ങിയതിനാൽ രൂക്ഷഗന്ധമാണ് സമീപവാസികൾ അനുഭവിക്കുന്നത്.ചിറയുടെ കരയിൽ നിന്നിരുന്ന തണൽമരത്തിന് ഇടിയേറ്റതിനെ തുടർന്ന് പഞ്ചായത്തധികൃതർ മരം വെട്ടിയിറയിലേക്ക് തള്ളുകയായിരുന്നു. നാട്ടുകാർ എതിർപ്പുയർത്തിയെങ്കിലും പിറ്റേ ദിവസം മാറ്റുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും മരം നീക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.