തൊടുപുഴ: കൊറോണ ജാഗ്രതയുടെ ഭാഗമായി നമസ്‌ക്കാര സമയം ക്രമീകരിച്ച് വിവിധ മുസ്ലീം പള്ളികൾ. ഇന്ന് ജുമുഅ ഖുതുബ 12.45 ന് ആരംഭിക്കുമെന്ന് കാരിക്കോട് നൈനാർ ജുമുഅ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് നൗഫൽ കൗസരി അറിയിച്ചു. 15 മിനുട്ടിനുള്ളിൽ നമസ്‌ക്കാരം പൂർത്തീകരിക്കും. നിർബന്ധ നമസ്‌കാരങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബാങ്ക് വിളിച്ച് 10 മിനിറ്റിനുള്ളിൽ ആരംഭിക്കും. ഐശ്ചിക നമസ്‌കാരങ്ങൾ വീടുകളിൽ നിർവഹിക്കണം. പുലർച്ചെയുള്ള സുബ്ഹി നമസ്‌ക്കാരം ബാങ്ക് വിളിച്ച് 15 മിനിറ്റിൽ ആരംഭിക്കും. തൊടുപുഴ സെൻട്രൽ ജുമുഅ മസ്ജിദിൽ ബാങ്ക് വിളിച്ച ഉടൻ തന്നെ നമസ്‌ക്കാരം നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.