തൊടുപുഴ: കൊറോണയെ പ്രതിരോധിക്കാൻ 'ബ്രേക്ക് ദ ചെയിൻ' കാമ്പയിൻ ഏറ്റെടുത്ത് പൊതുജനങ്ങൾക്കായി കൈകഴുകുന്നതിനും സാനിട്ടറ്റൈസും നാപ്കിനും നൽകി ഇടുക്കി പ്രസ്സ് ക്ലബ്ബും, ലയൺസ് ക്ലബ്ബ് തൊടുപുഴ മെട്രോയും . ഇടുക്കി പ്രസ്സ് ക്ലബ്ബിന് മുന്നിൽ പ്രതിരോധത്തിന്റെ ഭാഗമായി ശുദ്ധീകരണ സൗകര്യം ഒരുക്കിയിട്ടുള്ളത്. സർക്കാരിന്റെ ഈ കാമ്പയിൽ ഏറ്റെടുത്ത നടപടി അഭിനന്ദനാർഹമാണെന്ന് കൊറോണ നോഡൽ ഓഫീസർ ഡോ: ജോസ്‌മോൻ പി.ജോർജ്ജ്' പറഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ.സുരേഷ്. അദ്ധ്യക്ഷനായിരുന്നു. പ്രസ്സ് ക്ലബ്‌സെക്രട്ടറി വിനോദ് കണ്ണോളി. ലയൺസ് ക്ലബ് സെക്രട്ടറി സി.സി.അനിൽകുമാർ 'റെജി വർഗ്ഗീസ്.കെ.കെ.തോമസ്. പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ എയ്ജൽ എം.ബേബി. ബാസിത് ഹസ്സൻ. ആൽവിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.