തൊടുപുഴ: കൊറോണ വൈറസ് രോഗ ബാധയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് കെമിസ്ട്രി പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസേർച്ച് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിൻ സംഘടിപ്പിച്ചു. ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹാൻഡ് സാനിറ്റൈസറുകളുടെ നിർമ്മാണവും ഇവയുടെ സൗജന്യ വിതരണവും ക്യാമ്പയിന്റെ ഭാഗമായി ഏർപ്പെടുത്തി. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ മാനദണ്ഡപ്രകാരം തയ്യാറാക്കിയ ഹാൻഡ് സാനിറ്റൈസറുകൾ കാഞ്ഞാർ പൊലീസ് സ്റ്റേഷൻ, മൂലമറ്റം കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡ്, മൂലമറ്റം ബസ് സ്റ്റേഷൻ, ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലും കോളേജിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. പ്രവർത്തനങ്ങൾക്ക് കോളേജ് പ്രിൻസിപ്പാൾ ഡോ.സാജു.എം സെബാസ്റ്റ്യൻ, ബർസാർ ഫാ.ലിബിൻ വലിയപറമ്പിൽ, കെമിസ്ട്രി വിഭാഗം തലവൻ ഡോ.എബി.പി.കോശി, അധ്യാപകരായ സിസ്റ്റർ.ഡോ.സിജോ ഫ്രാൻസിസ്, ഡോ.ജോസ് ജയിംസ്, ഡീനാ പോൾ, ഡോ. ജയിൻ മരിയ തോമസ്, ജെയിസ് മരിയ ജോർജ്, മുബിന സൈനുദ്ധീൻ, മൈക്കിൾ മാത്യു എന്നിവർ നേതൃത്വം നൽകി.