തൊടുപുഴ : കോറൊണ വൈറസ് വ്യാപനം തടയുന്നതിനുളള ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലാ ടി.ബി സെന്ററിന്റെയും തൊടുപുഴ ജില്ലാ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മർച്ചന്റ് അസോസിയേഷന്റെ സഹകരണത്തോടെ മുൻസിപ്പൽ ബസ്റ്റാന്റ് പരിസരത്ത് പൊതുജനങ്ങൾക്കായ് സൗജന്യ തൂവാല വിതരണം നടത്തി. കൊറോണ, ക്ഷയം തുടങ്ങിയ വായുജന്യരോഗങ്ങൾ പകരുന്നത് തടയുന്നതിനുവേണ്ടി തൂവാല ഉപയോഗിച്ച് മുഖാവരണം തീർത്ത് സ്വയം പ്രതിരോധം തീർക്കുക എന്നതാണ് തൂവാല വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്.മാസ്‌കിന് പകരമായി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുകയാണെങ്കിൽ രോഗപകർച്ചയെ നിയന്ത്രിക്കുവാൻ സഹായിക്കും. നഗരസഭാ ചെയർപേഴ്സൺ സിസിലി ജോസ് പഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സുമാ മോൾ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജില്ലാ റ്റി.ബി ഓഫീസർ ഡോ.സെൻസി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി ജില്ലാ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.സുജാ ജോസഫ് എന്നിവർ പ്രസംഗിച്ചു. . 'ബ്രേക്ക് ദ ചെയിൻ' കാമ്പയിന്റെ ഭാഗമായുളള പോസ്റ്ററിന്റെ പ്രകാശനംചെയർപേഴ്സൺ നിർവ്വഹിച്ചു. ജില്ലാ മാസ് മിഡീയ ഓഫിസർ ആർ.അനിൽകുമാർ വിഷയാവതരണം നടത്തി.