ഇടുക്കി : ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി മേഖലയിൽ പുലർത്തേണ്ട മുൻകരുതലുകളെക്കുറിച്ച് ജില്ലാ പ്രോഗ്രാം കോഓർഡിനേറ്ററായ ജില്ലാകളക്ടർ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. തൊഴിൽ തുടങ്ങുന്നതിന് മുമ്പും ശേഷവും ഇടവേളകളിലും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം. വീട്ടിലെത്തിയാലും ഇത് ആവർത്തിക്കണം. സോപ്പും വെള്ളവും പ്രവൃത്തി ഇടങ്ങളിൽ ലഭ്യമാക്കണം. ഏതുതരം പ്രവൃത്തി ആയാലും വൃത്തിയുള്ള കയ്യുറകൾ നിർബന്ധമായും ഉപയോഗിക്കണം. മാസ്‌കും ധരിക്കണം. തൊഴിലാളികൾ പരസ്പരം കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം. പ്രവൃത്തി സ്ഥലത്ത് കൂട്ടം കൂടുന്നത് ഒഴിവാക്കണം. വിയർപ്പ് തുടയ്ക്കാൻ ഓരോരുത്തരും തോർത്ത് കരുതണം.