ഇടുക്കി : വയർമാൻ അപ്രന്റിസ് രജിസ്‌ട്രേഷനുള്ള കാലാവധി ഏപ്രിൽ 15 വരെ ദീർഘിപ്പിച്ചു. അപേക്ഷകർക്ക് ഇ മെയിൽ മുഖാന്തിരം അപേക്ഷ സമർപ്പിക്കാവുന്നതും 004380099 എന്ന അക്കൗണ്ട് ഹെഡിൽ ഓൺലൈനായി ഫീസ് ഒടുക്കാവുന്നതുമാണ്. അപേക്ഷാഫീസും ഫീസ് ഒടുക്കിയ രസീതും സ്‌കാൻ ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. ഇങ്ങനെ സമർപ്പിക്കുന്നവർ ഏപ്രിൽ 16 മുതൽ 30 വരെ ഓഫീസിൽ ഹാജരായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ 04862 253465.