കട്ടപ്പന: കട്ടപ്പന നഗരസഭ ബജറ്റ് ചർച്ചയിൽ എൽ.ഡി.എഫ്. അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി. ബജറ്റ് തയാറാക്കുന്നതിനുമുമ്പ് മൂന്നുതവണ ധനകാര്യ സമിതി യോഗം ചേർന്നിരുന്നു. എന്നാൽ ആരോപണമുന്നയിക്കുന്നവർ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല.
കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം ആരംഭിക്കും. നഗരത്തിൽ പാർക്കിംഗിനു മറ്റു സൗകര്യങ്ങളില്ലാത്തതിനാലാണ് ഇതു ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്. കട്ടപ്പന താലൂക്ക് ആശുപത്രിയെ എൽ.ഡി.എഫ്. സർക്കാർ അവഗണിക്കുകയാണ്. 40 കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിനു നൽകിയിരുന്നു. എന്നാൽ സമ്മർദം ചെലുത്തി സംസ്ഥാന ബജറ്റിൽ തുക അനുവദിപ്പിക്കാൻ നഗരസഭയിലെ എൽ.ഡി.എഫ്. അംഗങ്ങൾ ഒന്നും ചെയ്തില്ലെന്നും ജോയി വെട്ടിക്കുഴി ആരോപിച്ചു.