കട്ടപ്പന: കട്ടപ്പനഇരട്ടയാർ റോഡിൽ നത്തുകല്ലിനു സമീപം ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ കൊച്ചുതോവാള മേമ്പളം ഷിജു, ഇരട്ടയാർ പടിഞ്ഞാറേതിൽ അനന്ദു എന്നിവരാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം. ഇരട്ടയാറിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ എതിരെവന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു വാഹനങ്ങൾക്കു കേടുപാട് സംഭവിച്ചു.