കട്ടപ്പന: സംസ്ഥാനതല അവാർഡ് ജേതാക്കളെ കട്ടപ്പന നഗരസഭ അനുമോദിച്ചു. മികച്ച അംഗൻവാടി അധ്യാപികയ്ക്കുള്ള പുരസ്‌കാരം നേടിയ സുവർണഗിരി അംഗൻവാടിയിലെ അധ്യാപിക എൻ.കെ. ഉഷ, ജാവലിൻ ത്രോയിൽ മെഡൽ നേടിയ സിബിച്ചൻ ജോസഫ് എന്നിവർക്ക് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പുരസ്‌കാരം സമ്മാനിച്ചു.