കട്ടപ്പന: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കട്ടപ്പന മുൻസിഫ് കോടതിയിൽ അഭിഭാഷകർക്കും ജീവനക്കാർക്കുമായി ബോധവത്കരണ ക്ലാസ് നടത്തി. രോഗബാധ തടയാൻ കർശന നിയന്ത്രണമാണ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. കോടതി നടപടികൾ ചുരുക്കിയിട്ടുണ്ട്. കൂടാതെ കോടതിയിൽ എത്തുന്നവർക്കായി സാനിറ്റെസറുകളും സ്ഥാപിച്ചു. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഫ്രാൻസിസ് ക്ലാസെടുത്തു. മുൻസിഫ് മജിസ്‌ട്രേറ്റ് എൻ.എൻ. സിജി, സബ് ജഡ്ജ് കെ.ഡി. ജോയി, മജിസ്‌ട്രേറ്റ് ഫാസിൽ റഹ്മാൻ, ഗവ. പ്ലീഡർ വി.എ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.