രാജാക്കാട്: ചിന്നക്കനാലിന് സമീപം വിലക്ക് ഭാഗത്ത് ഓട്ടോറിക്ഷ കല്ലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മൂന്നാർ സൈലന്റ് വാലി വാഹനം ഓടിക്കുന്നയാളാണ് ആൽബിൻ. പെരിയകാനാലിൽ ആണ് ഭാര്യവീട്.
ആട്ടോയുമായി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കല്ലിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ. ഭാര്യ
പുഷ്പ്പലത. മക്കൾ: ആദർശ്, അഖിലേഷ്.