തൊടുപുഴ : കൊറോണോ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 481 ആയി. ഒരാൾ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നു. 55 പേരെയാണ് ഇന്നലെ നിരീക്ഷണത്തിലാക്കിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന 17 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഇന്നലെ 15 പേരുടെ ശരീര സ്രവം പരിശോധനയ്ക് അയച്ചു. ജില്ലയിൽ നിന്ന് അയച്ച 23 സാമ്പിളുകൾ നെഗറ്റീവാണ്. ഇനി 23 പേരുടെ ഫലം കൂടി വരാനുണ്ട്.