ചെറുതോണി: അറക്കുളം പഞ്ചായത്തിലെ ട്രൈബൽ കോളനികളിൽകൂടി കടന്നുപോകുന്ന പുത്തേട്-അനൂർ റോഡിനും ചേറാടിച-കാനം റോഡിനും 25 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. പട്ടികവർഗ്ഗ കോളനികളിൽകൂടിയുള്ള റോഡാണിത്. പ്രളയത്തോടെ ഈ കോളനികളിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചിരുന്നു. ഇതോടെ റോഷി അഗസ്റ്റിൻ എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോമി കുന്നേൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചെല്ലമ്മ ദാമോദരൻ, നീന അഗസ്റ്റിൻ എന്നിവർ വകുപ്പുമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് പട്ടകവർഗ്ഗ വികസനവകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് തീരുമാനമെടുക്കുകയായിരുന്നു. അറക്കുളം ഗ്രാമപഞ്ചായത്ത് മുഖേന ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കാനാകുമെന്ന് എംഎൽഎ അറിയിച്ചു.