തൊടുപുഴ : കടുത്ത കച്ചവടമാന്ദ്യവും,സാമ്പത്തിക പ്രതിസന്ധിയും മൂലം വലയുന്ന വ്യവസായ മേഖലയെ കൊറോണ പൂർണമായും തകർത്തിരിക്കുന്ന സാഹചര്യത്തിൽ തൊടുപുഴ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള കച്ചവടക്കാരുടെ കെട്ടിട വാടക കുറച്ചുകൊടുക്കണമെന്ന് മുനിസിപ്പൽ അധികൃതരോടും സ്വകാര്യ കെട്ടിയ ഉടമകളോടും തൊടുപുഴ മർച്ചന്റ്‌സ്അസ്സോസിയേഷൻ അഭ്യർത്ഥിച്ചു. വൈറസിന്റെ അസാധാരണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 7 വരെയും ഞായറാഴ്ചകളിൽ അവധി നൽകിയും സംയക്രമം പുനഃക്രമീകരിച്ച് പ്രതിരോധത്തിന്റെ ഭാഗമാകാനും തൊടുപുഴ മർച്ചന്റ്‌സ് അസ്സോസിയേഷൻ എല്ലാ വ്യാപാരികളോടും അഭ്യർത്ഥിച്ചു.