maask
എസ്.എച്ച്.ഒ സജീവ് ചെറിയാൻ മാസ്‌ക് വിതരണം ഉദ്ഘാടനം നിർവ്വഹിക്കുന്നു

തൊടുപുഴ: സമഗ്രശിക്ഷ, തൊടുപുഴ ജനമൈത്രിപൊലീസ്, പൊലീസ് അസ്സോസിയേഷൻ, പൊതുജനാരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ബിവറേജസ്‌ഔട്ട് ലെറ്റിൽ വരുന്ന ഉപഭോക്താക്കൾക്ക് മാസ്‌ക് വിതരണവും 'ബ്രേക്ക് ദ ചെയിൻ'ബോധവൽക്കരണവും നടത്തി. സമഗ്രശിക്ഷാപ്രോജക്ട്‌കോ-ഓർഡിനേറ്റർ ഡി ബിന്ദുമോൾ വിശദീകരണം നടത്തി. എസ്.എച്ച്.ഒ സജീവ് ചെറിയാൻ മാസ്‌ക് വിതരണം ഉദ്ഘാടനം ചെയ്തുസമഗ്രശിക്ഷ ഇടുക്കിയിലെ കരിമണ്ണൂർ, തൊടുപുഴ, അറക്കുളം ബി.ആർ.സികളിലെ 12 സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരാണ് കരിങ്കുന്നത് സജ്ജമാക്കിയ തയ്യൽകേന്ദ്രത്തിൽ മാസ്‌ക് നിർമ്മാണം നടത്തുന്നത്.ആദ്യ 200 എണ്ണം മാസ്‌കുകൾ ഇന്ന് സൗജന്യമായി ബിവറേജസ് ഔട്ട്‌ലെറ്റിൽ വരുന്ന ഉപഭോക്താക്കൾ,ലോട്ടറി തൊഴിലാളികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവർക്ക് നൽകി. ജനമൈത്രി എസ്. ഐ ഷാജി.എം,പൊലീസ് അസോസിയേഷൻ പ്രസിഡന്റ് ബിനോയ് ടിഎം, പി.കെ ബൈജു, സമഗ്രശിക്ഷ ജില്ലാപ്രോഗ്രാം ഓഫീസർ മൈക്കിൾ സെബാസ്റ്റ്യൻ, ബി.പി.ഒ മാരായജോസിജോസ്, ബിജു സ്‌കറിയ എന്നിവർ പങ്കെടുത്തു