പീരുമേട് :ദേശീയ അളവിൽ തപാൽ വകുപ്പ് നടത്തിയ ദീൻ ദയാൽ സ്പർശ് സ്‌കോളർഷിപ്പിന്റെ മെറിറ്റ് സർട്ടിഫിക്കറ്റ് പീരുമേട്‌പോസ്റ്റ് ഓഫീസിൽ നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു. കേരളാ സർക്കിൾ അടിസ്ഥാനത്തിൽ നടത്തിയ സ്‌കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ക്രിസ്റ്റിൻകോശി സുനിലിന്‌പോസ്റ്റൽ ഇൻസ്‌പെക്ടർ അരുൺ പി ആന്റണി മെറിറ്റ് സർട്ടിഫിക്കറ്റ് കൈമാറി.ചടങ്ങിൽപോസ്റ്റ് മാസ്റ്റർ കെ.വിണ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌ ഗിന്നസ് മാടസാമി, ഗിന്നസ് സുനിൽജോസഫ് എന്നിവർ പ്രസംഗിച്ചു.