ഇടുക്കി: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 504 ആയി. ഇതിലൊരാൾ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് കഴിയുന്നത്. ബാക്കിയെല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ പുതിയതായി 33 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇന്നലെ 10 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നാല് പേരുടെ ശരീരസ്രവം പരിശോധനയ്ക്കായി അയച്ചു. ഇതുവരെ 50 പേരുടെ സ്രവം പരിശോധിച്ചതിൽ 26 എണ്ണവും നെഗറ്റീവാണ്. ഇനി 24 പേരുടെ കൂടി ഫലം വരാനുണ്ട്.