ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പകൽ സമയങ്ങളിൽ വൈദ്യുതി ഓഫ് ചെയ്യുന്നതായി പരാതി. വൈദ്യൂുതി മുടങ്ങുന്നതിന്റെ കാരണം തിരക്കി ഉപഭോക്താക്കൾ വിളിച്ചാൽ ഫോൺ അറ്റന്റ് ചെയ്യാറുമില്ല. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്പോഴാണ് ടച്ചിംഗ് വെട്ടാൻ വേണ്ടിയാണ് ലൈൻ ഓഫ് ചെയ്യുന്നതെന്ന വിവരം ലഭിക്കുക. കൊറോണയുടെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനായാണ് ആളുകൾ വീടുകളിൽ തന്നെ തുടരാൻ ശ്രമിക്കുന്നത്. പകൽ സമയങ്ങളിൽ കൊടിയ ചൂടിൽ നിന്നും രക്ഷ നേടാൻ ഫാൻ പോലും വർക്ക് ചെയ്യിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉപഭോക്താക്കൾക്ക്. ടെലിവിഷൻ വർക്ക് ചെയ്യിക്കാൻ കഴിയാത്തതിനാൽ കുട്ടികളെ വീടിനുള്ളിൽ നീയന്ത്രിക്കാനുള്ള വിഷമമാണ് ചില രക്ഷിതാക്കൾ പങ്കു വയ്ക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെയാണ് ടച്ചിംഗ്‌സ് വെട്ടിന്റെ പേരിൽ വൈദ്യുതി മുടക്കുന്നത്. ഇന്റെർനെറ്റ് സഹായത്തോടെ ജോലി ചെയ്യുന്നവർക്കുൾപ്പെടെ വൈദ്യൂതി മുടക്കം ദുരിതം നൽകുന്നു.