ഇടുക്കി : ജില്ലയിൽ വീട്ടാവശ്യത്തിനുള്ള കുഴൽക്കിണർ (തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിൽ) 110 എം.എം 100 മീറ്ററിൽ കൂടാത്ത ആഴത്തിലും മറ്റു ബ്ലോക്കുകളിൽ 110 എം.എം മുതൽ 150 മീറ്ററിൽ കൂടാത്ത ആഴത്തിലും നിർമ്മിക്കുന്നത് ഒഴികെ മറ്റു എല്ലാതരത്തിലുള്ള കുഴൽ കിണർ നിർമ്മാണങ്ങൾക്കും ഭൂഗർഭ വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്ന് ജില്ലാകലക്ടർ അറിയിച്ചു. ഭൂജല വകുപ്പിന്റെ റിഗ്ഗ് രജിസ്‌ട്രേഷൻ എടുത്തിട്ടില്ലാത്ത വാഹനങ്ങൾ കുഴൽക്കിണർ നിർമ്മിക്കുന്നതും നിരോധിച്ചു. മാർച്ച് 22 മുതൽ മേയ് 31 വരെ ഉത്തരവ് നിലനിൽക്കും.