ഇടുക്കി : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്‌സ് അംഗങ്ങൾ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസുകൾ അണുവിമുക്തമാക്കുകയും യാത്രക്കാർക്ക് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ദിനേശ്. എം. പിള്ള നിർവഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർമാരായ ഷിജി ജെയിംസ്, അരുൺ.എം.പി., പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ സെക്രട്ടറി ജോബി മാത്യു, വോളന്റിയർമാരായ പദ്മകുമാർ, ഫെനക്‌സ്, സുബിൻ സുരേന്ദ്രൻ, ജിൻസൺ, ജോൺസൺ, അനീഷ്, ബെന്നി, ശ്രേയസ് തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.