ഇടുക്കി : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശദായം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിന് 2021 ഫെബ്രുവരി 28 വരെ അവസരമുണ്ട്. കുടിശ്ശികയുള്ള ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. എന്നാൽ 60 വയസ്സ് പൂർത്തിയായ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുനസ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല. വിശദവിവരങ്ങൾക്ക് ഫോൺ 04862 235732.