ഇടുക്കി: കൊറോണ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന് ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലും അംഗീകൃത പ്രൈവറ്റ് സ്ഥാപനങ്ങളിലും ലഭ്യമാണെന്നും മെഡിക്കൽ സ്റ്റോറിൽ നിന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകാൻ പാടില്ലെന്നും ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഇ.എൻ. രാജു അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല വിശകലന യോഗം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ചേർന്നു. യോഗത്തിൽ മുട്ടം ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അമ്പിളി എൻ, ദ്രുതകർമ്മ സാംക്രമിക രോഗ പ്രതിരോധ സെൽ ജില്ലാ കൺവീനർ ഡോ. വികാസ് വിജയൻ, ഐ.എച്ച്.കെ പ്രതിനിധി ഡോ. പി. കേസരി, ഐ.എച്ച്.എം.എ പ്രതിനിധി ഡോ. റീന സോളമൻ തുടങ്ങിയവർ പങ്കെടുത്തു.