ഇടുക്കി: 26, 27, 28 തീയതികളിൽ നടക്കുന്ന കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൽ കൂട്ടമായി പങ്കെടുക്കുന്നതിൽ നിന്ന് ജില്ലയിലെ ഭക്തർ വിട്ടു നിൽക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് വൈറസ് വ്യാപന സാഹചര്യത്തിലാണ് ഈ നിർദേശം. വെളിച്ചപ്പാട്, കോമരങ്ങൾ, മൂപ്പൻമാർ എന്നിവരോടൊപ്പം വളരെയധികം വളരെയധികം ഭക്ത ജനങ്ങൾ ഭരണി നാളിൽ ക്ഷേത്രത്തിലെത്താറുണ്ട്. ഉത്സവത്തിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്ന് വാഹനങ്ങൾ ബുക്ക് ചെയ്തിരിക്കുന്നവർ അത് അടിയന്തിരമായി റദ്ദ് ചെയ്യണം. ഇടുക്കി ഉൾപ്പെടെ തൃശൂരിന്റെ സമീപ ജില്ലകളിൽ നിന്ന് സാധാരണ വലിയ തോതിൽ ജനങ്ങൾ ഭരണി ഉത്സവനാളുകളിൽ കൊടുങ്ങല്ലൂരിൽ എത്താറുണ്ട്.