തൊടുപുഴ : ഏഴല്ലൂർ- കലൂർ റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ രണ്ട് ആഴ്ചത്തേക്ക് പൂർണ്ണമായും നിരോധിച്ചു. ഏഴല്ലൂർ ഭാഗത്ത് നിന്നു കലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഏഴല്ലൂർ ശാസ്താവ് അമ്പലം റോഡിലൂടെ പ്ളാന്റേഷൻ വഴി പോകേണ്ടതും ,​ കലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പെരുമാംകണ്ടം വഴി കലൂരിലേക്ക് പോകണം.