pola

കട്ടപ്പന: കട്ടപ്പനയാറിൽ നീരൊഴുക്ക് തടസപ്പെടുത്തി വളർന്ന പോള നീക്കിത്തുടങ്ങി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളാണ് ഇരുപതേക്കർ ഭാഗത്ത് ശുചീകരിക്കുന്നത്. അര കിലോമീറ്ററോളം ദൂരത്തിൽ വളർന്നുകിടക്കുന്നതിനാൽ പോള പൂർണമായി നീക്കണമെങ്കിൽ ഒരാഴ്ച വേണ്ടി വരും. അസോള ഇനത്തിൽപ്പെട്ടതാണെങ്കിൽ കാലിത്തീറ്റയായോ ജൈവവളം തയാറാക്കാനോ ഉപകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ എന്നിവരാണ് ശുചീകരണത്തിനു നേതൃത്വം നൽകുന്നത്. നിരവധി കുടുംബങ്ങൾ വീട്ടാവശ്യങ്ങൾക്കായി കട്ടപ്പനയാറിനെയാണ് ആശ്രയിക്കുന്നത്. പോള നിറഞ്ഞ് വെള്ളത്തിനു ദുർഗന്ധം അനുഭവപ്പെടുന്നതിനാൽ ഉപയോഗിക്കാനാകുന്നില്ല. മുൻവർഷവും ഇതേ സ്ഥലത്ത് നിറഞ്ഞ പോള തൊഴിലുറപ്പ് പദ്ധതിയിലൂടെ നീക്കം ചെയ്യുകയായിരുന്നു.