മുട്ടം: ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഉദ്ഘാടനവും വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണ ലഘുലേഖയും വിതരണം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഷബീർ എം എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുട്ടം എസ് ഐ ബൈജു പി ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ഇമാം അബ്ദുല്ലാ അൽ ഹസനി, അസി. ഇമാം സക്കീർ ഹുസൈൻ മൗലവി,സെക്രട്ടറി പി കെ ഷെരീഫ്,എം കെ സുധീർ, അലിയാർ ടി എ, സി എം ജമാൽ, ടി എസ് നവാസ്, ഈസ ടി എച്ച് എന്നിവർ സംസാരിച്ചു.