കട്ടപ്പന: കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും വേനൽമഴ പെയ്തു. പല സ്ഥലത്തും ആലിപ്പഴ വർഷത്തോടെയായിരുന്നു മഴ പെയ്തുതുടങ്ങിയത്. ഇന്നലെ വൈകുന്നേരം ആറോടെ ആരംഭിച്ച മഴ അര മണിക്കൂറിലേറെ നീണ്ടുനിന്നു. ഇരട്ടയാർ, പുളിയൻമല, തങ്കമണി, വാഴവര, വള്ളക്കടവ്, കാഞ്ചിയാർ തുടങ്ങിയ സ്ഥലങ്ങളിലും മഴ ലഭിച്ചു. കാർഷികവിളകളുടെ നടീൽ സമയമായതിനാൽ കർഷകർക്ക് ആശ്വാസമായി.