supermarket
ഇന്നലെ വൈകിട്ട് തൊടുപുഴയിലെ ഒരു സൂപ്പർമാർക്കറ്റിൽ അനുഭവപ്പെട്ട തിരക്ക്

തൊടുപുഴ: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകുമെന്ന തെറ്റിദ്ധാരണയിൽ സൂപ്പർമാർക്കറ്റുകളിലും മറ്റും വൻ തിരക്ക്. തമിഴ്നാട് അതിർത്തി അടച്ചെന്നും അരി ഉൾപ്പെടെയുള്ള സാധനങ്ങൾ വരുന്നത് നിലയ്ക്കുമെന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിച്ചതാണ് ഇതിന് കാരണം. തൊടുപുഴയിലെ പല സൂപ്പർമാർക്കറ്റുകളിലും വൈകിട്ട് മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സാധാരണ വാങ്ങുന്നതിലും അധികം സാധനങ്ങളാണ് ജനം വാങ്ങി കൂട്ടുന്നത്. ഇതുമൂലം പല കടകളിലും ആവശ്യസാധനങ്ങൾ തീർന്നു. പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന തരത്തിൽ വ്യാജവാർത്ത വന്നതിനെ തുടർന്ന് പമ്പുകളിലും വൻ ക്യൂവായിരുന്നു.