തൊടുപുഴ: കുളിക്കുന്നതിനിടെ തൊടുപുഴ ആറ്റിലൂടെ ഒഴുകി പോയ ആളെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷപെടുത്തി ഒളമറ്റം ബിവറേജസ് ഗോഡൗണിലെ ലോഡിങ് തൊഴിലാളികൾ മാതൃകയായി. തമിഴ്നാട്ടിൽ നിന്നും വന്ന ലോറിയിലെ ഡ്രൈവറാണ് ഒഴുക്കിൽ പെട്ടത്.ഇയാൾ ബിവറേജ് ഗോഡൗണിന്റെ പിറകിലുള്ള കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം.ലോഡിങ് തൊഴിലാളികളായ തെക്കേൽ സെൽട്ടൻ, റഹിം എന്നിവരാണ് രക്ഷകരായത്.ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം.